
‘ഞങ്ങള്‍
മജീദും സുഹറയുമാണ് ’
എന്ന പഴയ ഉപമയെ
ഇപ്പോഴും സ്നേഹിക്കുന്ന
ഒരു കാമുകനാണ് ഞാന്‍
മജീദ് എന്റെ പേരാണ്
സുഹറ അവളുടെതല്ല
നീയില്ലെങ്കില്‍ ചങ്കുപൊട്ടി മരിക്കുമെന്ന്
കാമുകിയോടു പറഞ്ഞ
പരീക്കുട്ടിയുടെ അതേ ചോരയാണ്
എന്റെ ഞരമ്പില്‍
‘ഞാന്‍ അവളെ സ്നേഹിക്കുന്നുവെന്ന് ’
ഏതു നരകത്തിലും വിളിച്ചു പറയും
വൈദ്യുതിക്കമ്പിയിലിരുന്ന്
കൊക്കുകള്‍ ചേര്‍ത്ത് പിടഞ്ഞു മരിച്ച
പക്ഷികളായിരുന്നെങ്കില്
ഞങ്ങളും അനശ്വരതയിലേക്ക്
എഴുതപ്പെടുമായിരുന്നു.
സ്നേഹം നടിക്കുകയാണ്
എന്ന വെറുപ്പുകലര്ന്ന ഒരുപമയെ
ജീവിതത്തിലേക്ക് കടത്തിവിട്ട്
നിങ്ങള്‍ ചെറുതാക്കിയപ്പോഴും
‘ഞങ്ങള്‍
മജീദും സുഹറയുമാണ് ’
എന്ന പഴയ ഉപമയെ
ഇപ്പോഴും സ്നേഹിക്കുന്ന
ആ കാമുകനെ ഞാന്‍ കൊല്ലാതെ
നിലനിര്‍ത്തുകയാണ്
മജീദും സുഹറയുമാണ് ’
എന്ന പഴയ ഉപമയെ
ഇപ്പോഴും സ്നേഹിക്കുന്ന
ഒരു കാമുകനാണ് ഞാന്‍
മജീദ് എന്റെ പേരാണ്
സുഹറ അവളുടെതല്ല
നീയില്ലെങ്കില്‍ ചങ്കുപൊട്ടി മരിക്കുമെന്ന്
കാമുകിയോടു പറഞ്ഞ
പരീക്കുട്ടിയുടെ അതേ ചോരയാണ്
എന്റെ ഞരമ്പില്‍
‘ഞാന്‍ അവളെ സ്നേഹിക്കുന്നുവെന്ന് ’
ഏതു നരകത്തിലും വിളിച്ചു പറയും
വൈദ്യുതിക്കമ്പിയിലിരുന്ന്
കൊക്കുകള്‍ ചേര്‍ത്ത് പിടഞ്ഞു മരിച്ച
പക്ഷികളായിരുന്നെങ്കില്
ഞങ്ങളും അനശ്വരതയിലേക്ക്
എഴുതപ്പെടുമായിരുന്നു.
സ്നേഹം നടിക്കുകയാണ്
എന്ന വെറുപ്പുകലര്ന്ന ഒരുപമയെ
ജീവിതത്തിലേക്ക് കടത്തിവിട്ട്
നിങ്ങള്‍ ചെറുതാക്കിയപ്പോഴും
‘ഞങ്ങള്‍
മജീദും സുഹറയുമാണ് ’
എന്ന പഴയ ഉപമയെ
ഇപ്പോഴും സ്നേഹിക്കുന്ന
ആ കാമുകനെ ഞാന്‍ കൊല്ലാതെ
നിലനിര്‍ത്തുകയാണ്