Thursday, August 16, 2007

കളിക്കളം


ഞാന്‍ വരുമ്പോള്‍
ഒരു ജെ.സി.ബി
മൈതാനത്തിലേക്ക് പോകുന്നു.
മറഡോണയുടെ പതാക
കളിക്കിടയില്‍ കീറിപ്പോയ പന്തിന്റെ
കറുപ്പു വെളുപ്പുകള്‍
വാ‍ശിയുടെ വെള്ളിച്ചില്ലു വിതറിയ
ഭ്രാന്തന്‍ രാജ്യമേ….

മാണ്ണുമാന്തുമ്പോള്‍
നിശ്ശബ്ദതയില്‍ മുങ്ങി
ഓടിപ്പോകണേ എന്ന്
അത് പറഞ്ഞുതന്നു.
അപ്പോള്‍
വരാന്‍ പോകുന്ന പാര്‍പ്പിടങ്ങള്‍ക്ക്
വാരിയിടേണ്ട നിറങ്ങള്‍
കരുത്തോടെ വളഞ്ഞു നില്‍ക്കേണ്ട
ഇരുമ്പു ഗെയിറ്റുകള്‍
എല്ലാം കണ്ണു നനയുയ്ക്കുന്നു.

നിശബ്ദ മൈതാനമേ,
ഒരു ജെ.സി.ബി മൂളിവരുമ്പോള്‍
നിന്നടരിലെന്നോ പഴകിയ
ഈ ചെറിയ മണ്തരിയെ
മാന്തിയെടുക്കണേ എന്ന്
കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുകയാ‍ണോ?


v

3 comments:

ടി.പി.വിനോദ് said...

നല്ല കവിത മനോജേ..

ഷാഫി said...

വരാന്� പോകുന്ന പാര്�പ്പിടങ്ങള്�ക്ക്
വാരിയിടേണ്ട നിറങ്ങള്�
കരുത്തോടെ വളഞ്ഞു നില്�ക്കേണ്ട
ഇരുമ്പു ഗെയിറ്റുകള്�
എല്ലാം കണ്ണു നനയുയ്ക്കുന്നു
.
എടാ നീ മുകുന്ദനു പഠിക്കുന്നുണ്ടോ?

chithrakaran ചിത്രകാരന്‍ said...

മനോജ് കാട്ടാമ്പള്ളി,
കണ്ണൂരായിരിക്കും അല്ലേ?
ജെസിബികള്‍ ... കളിക്കളം... ഒരു താക്കോലോ, ഗൃഹനാഥന്റെ സാന്നിദ്ധ്യമോ ഉണ്ടായിരുന്നെങ്കില്‍ കവിതക്കകം നടന്നു കാണാമായിരുന്നു. ചിത്രകാരന്റെ പരിചയക്കുറവും അക്ഷമയും കാരണമാകാം.
മനൊജിനും കുടുംബത്തിനും ചിത്രകാരന്റെ ഓണാശംസകള്‍ !!!!!!