Tuesday, November 6, 2007

ചില വീട്ടുകാര്യങ്ങള്‍


രാവിലെ
ആളുകള്‍ വരാതായ
റേഷന്‍ കടയിലേക്ക് പോകാന്‍
അച്ചന്‍ കുളിച്ചൊരുങ്ങും.

തുറക്കാതെ പൊടിപിടിച്ച
നീളന്‍ കണക്കുപുസ്തകങ്ങളുടെ മണം
അപ്പോള്‍
ആകാശത്ത് നിവര്‍ന്നു നില്‍ക്കും.

കറുത്ത മണ്‍കട്ടകളേറെയുള്ള
ചോറ്റു പാത്രവുമായി
അനിയത്തി സ്കൂളിലേക്കു പോകും.
`ഒരു ദിവസം കൂടെ വരുമോ`
എന്നു നെഞ്ച് തുറക്കുന്ന
റേഷന്‍ കാര്‍ഡുകളില്‍
അവള്‍ ജീവിതം രേഖപ്പെടുത്തും.

പഞ്ച്സാര പോലെ അലിഞ്ഞു തീരുന്ന
വെള്ളത്തെ എടുക്കാന്‍
അച്ചുകൂടത്തില്‍ വാര്‍ത്ത കിണറുമായ്
അമ്മ അധിക ദൂരം നടക്കും.
ചായ്പു മുറിയിലെ കന്നാസില്‍
കത്താന്‍ കാത്തിരിക്കുന്ന
മണ്ണെണ്ണയെങ്കിലും തരണേ
ലോകം തീവെയിലത്ത്
കാണുന്നതിനെനിക്ക്....

7 comments:

ശ്രീ said...

നന്നായിട്ടുണ്ട്. എന്തൊക്കെയോ നഷ്ടങ്ങളെ ഓര്‍‌മ്മിപ്പിയ്ക്കുന്നു.

:)

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

മലബാറി said...

വായിച്ചു...
ആദ്യമായാണ് താങ്ങളുടെ പേജില്‍ വരുന്നത്.
ഇനി ഒരു സ്ഥിരമാക്കാന്‍ നോക്കാട്ടോ....

കണ്ണൂരാന്‍ - KANNURAN said...

കുറച്ചു കാലമായി കണ്ടില്ലല്ലോയെന്നു കരുതി ഇരിക്കുമ്പോഴാ ഇതു കണ്ടത്... നന്നായി സംവദിക്കുന്ന കവിത..

Pramod.KM said...

ഇഷ്ടമായി:)

ഏറുമാടം മാസിക said...
This comment has been removed by the author.
..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)
nannayirikunu...