പഴയ സ്റ്റാന്റില്‍ നിന്ന്
അച്ഛനോടൊപ്പം
ഒരു പെണ്‍കുട്ടി കയറി
മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍
ഏറെ ദൂരം അടുത്തടുത്തിരിക്കുമ്പോള്‍
അയാളാണ് മിണ്ടിത്തുടങ്ങിയത്
പെണ്‍കുട്ടിയെ ദത്തെടുത്തതായിരുന്നു
ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പടിക്കുന്നു
എന്നിങ്ങനെ നിര്‍ത്താതെ പറയുമ്പോള്‍
ബസ്സ് പോകുന്നു.
അച്ഛനോടൊപ്പം ഇറങ്ങുമ്പോഴാണ്
അവളെ ഒന്നുകൂടെ നോക്കിയത്
അവളുടെ ചെവിയിലുണ്ട്
ഉത്സവത്തിരക്കില്‍ കാണാതായ
എന്റെ മകള്‍ക്കുള്ളതുപോലെ
കമ്മലിടുമ്പോള്‍ പഴുത്തുപോറിയ
ഒരു വലിയ കല
വിറയാര്‍ന്ന കുഞ്ഞുവെയിലത്ത്
നഗരത്തിലൊരിടത്തുനിന്ന്
പാവാട പൊക്കിക്കാണിച്ച
ചെറിയ പെണ്‍കുട്ടിയുടെ
കയ്യിലെ കുപ്പിവളപോലെ
ചുവന്ന ആകാശമാണ്
ഞരമ്പിലിപ്പോഴും.
അതിന്റെ മുള്ളുവിരിച്ചിട്ട
പൊടിവഴിയിലൂടെ
ബസ്സില്‍ നഗരത്തിലേക്കു പോകുന്നു.
Wednesday, January 30, 2008
Subscribe to:
Post Comments (Atom)
4 comments:
നല്ല കവിത...
നന്നായിരിക്കുന്നു കവിത
excellent!
നന്നായി ....അഭിനന്ദനങ്ങള്‍....
Post a Comment