ചെവി
തലയണയെ കേള്‍ക്കുമ്പോള്‍
ഭയന്നുണരുന്ന സംഗീതത്തിന്റെ
കാട്ടുതീയാല്‍
ഇടയ്ക്കിടെ പൊളളിക്കൊണ്ടിരിക്കും.
എങ്കിലും
നമ്മള്‍ ഒന്നിച്ചുറങ്ങിയതിന്റെ
മൃദുലതകള്‍ പുറത്തുകാട്ടി
ഉറക്കമില്ലാതായ തലയ്ക്കിടയില്‍
എപ്പോഴുമുണ്ടാകും.
മുറിച്ചുമാറ്റിയ
വലത്തേ മുലയോട് പറ്റിച്ചേര്‍ന്ന്
കിടക്കുമ്പോള്‍
കണ്ണീരുവീണ്
മഞ്ഞൊലിക്കുന്ന കാടായിരിക്കും അത്.
ഒരുദിവസം
എന്നെയോര്‍ത്ത് ഭ്രാന്തുപിടിച്ച്
പഞ്ഞിയാകെ പറത്തിയെറിഞ്ഞ്
അവള്‍
തലയണയില്ലാതെ
ഉറങ്ങാന്‍ പഠിക്കും.
അതിനുമുമ്പ്
ഞാന്‍ തിരിച്ചു ചെല്ലുമോ
പഴയതുപോലെ അവളെ സ് നേഹിക്കുമോ
അവള്‍ പിറന്ന ജനുവരി ഒന്നിന്
ഏറെക്കാലമായി വാങ്ങുന്ന
കുഞ്ഞുങ്ങളുടെ പടം
കൊടുക്കാന്‍ കഴിയുമോ?
2 comments:
നന്നായി ഈ തലയിണ മന്ത്രം
കൊള്ളാം
Post a Comment