കുപ്പിയിലെ പച്ചമാങ്ങകളിലേക്ക്
ഇത്തിരികൂടി ഉപ്പു വിതറുകയായിരുന്നു
അവള്.
മഞ്ഞുപറക്കുന്ന ജനലിലൂടെ
ആശുപത്രിയുടെ കുമ്മായ നിറം
അമ്മയുടെ മുണ്ടിന് കോന്തലയായ്
നീണ്ടുവരുന്നു.
ഇരുട്ടില്‍
ചുവരിലെ പൂക്കളുടെ പടം
കാണാതായി
ശവമെടുപ്പിനു ശേഷം വിളമ്പിയ
കഞ്ഞി കുടിക്കുമ്പോള്‍
അവള് ശരിക്കും കരഞ്ഞുപോയി.
ഇത്തിരികൂടെ ഉപ്പുവിതറട്ടേയെന്ന്
ചോദിക്കുമ്പോള്‍
അയല്‍ പക്കത്തെ പെണ്‍കുട്ടി
ഒരു കുപ്പിയില്‍ ചീഞ്ഞുകൊണ്ടിരിക്കുന്ന
കണ്ണിമാങ്ങയിലേക്ക് വെറുതെ നോക്കി.
കാലുകളില്‍ ചോരവീഴ്ത്തേണ്ട
കുപ്പിച്ചില്ലുകള്‍ പിന്നാലെ വരുന്ന
തെരുവിലൊരറ്റത്ത്
അവള് ഒരു സൂര്യനെ
മെല്ലെയെടുത്തു വെയ്ക്കുകയാണ്
4 comments:
മനസിനെ വ്യാകുലപെടുത്തുന്ന വരികള്‍
so nice....so so nice.....
കൊള്ളാം ട്ടാ
Nannayitundu.really good.
Post a Comment