പഴയ സ്റ്റാന്റില്‍ നിന്ന്
അച്ഛനോടൊപ്പം
ഒരു പെണ്‍കുട്ടി കയറി
മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍
ഏറെ ദൂരം അടുത്തടുത്തിരിക്കുമ്പോള്‍
അയാളാണ്‍ മിണ്ടിത്തുടങ്ങിയത്
പെണ്‍കുട്ടിയെ ദത്തെടുത്തതായിരുന്നു
ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പടിക്കുന്നു
എന്നിങ്ങനെ നിര്‍ത്താതെ പറയുമ്പോള്‍
ബസ്സ് പോകുന്നു.
അച്ഛനോടൊപ്പം ഇറങ്ങുമ്പോഴാണ്‍
അവളെ ഒന്നുകൂടെ നോക്കിയത്
അവളുടെ ചെവിയിലുണ്ട്
ഉത്സവത്തിരക്കില്‍ കാണാതായ
എന്റെ മകള്‍ക്കുള്ളതുപോലെ
കമ്മലിടുമ്പോള്‍ പഴുത്തുപോറിയ
ഒരു വലിയ കല
വിറയാര്‍ന്ന കുഞ്ഞുവെയിലത്ത്
നഗരത്തിലൊരിടത്തുനിന്ന്
പാവാട പൊക്കിക്കാണിച്ച
ചെറിയ പെണ്‍കുട്ടിയുടെ
കയ്യിലെ കുപ്പിവളപോലെ
ചുവന്ന ആകാശമാണ്
ഞരമ്പിലിപ്പോഴും.
അതിന്റെ മുള്ളുവിരിച്ചിട്ട
പൊടിവഴിയിലൂടെ
ബസ്സില്‍ നഗരത്തിലേക്കു പോകുന്നു.
Wednesday, January 30, 2008
Friday, November 30, 2007
പോക്കിരി

നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍
വിശപ്പിനെ
കുപ്പി
കടലാസ്
പ്ലാസ്റ്റിക്
ഇരുമ്പ്
എന്നിവയുടെ പഴക്കത്താല്‍
തൂത്തു മാറ്റുന്നു.
നിങ്ങളെന്തിനാണ്‍
എന്റെ അമ്മയെ,
പ്രായം തികയാത്ത അക്കച്ചിയെ
കളവിന്റെ പാദസരമണിയിച്ച്
അട്ടഹാസത്തോടെ തുണിയുരിയുന്നത്
പ്ലാസ്റ്റിക് തമ്പുകളിലൊന്നില്‍
പുതപ്പുകിട്ടാതെ കിതക്കുന്ന
അച്ഛനെ ഉറക്കിക്കിടത്തിക്കൊണ്ട്
അമ്മയോടൊപ്പം രാവിലെ തെരുവിലേക്കിറങ്ങിയ
ഇടവഴികളെ
ആരുടെയോ പഴയ ചെരുപ്പില്‍
ചേര്‍ത്തു പിടിക്കുകയായിരുന്നു ഞാന്‍
എം.ജി.ആര്‍
രജനീകാന്ത്
ഇളയ ദളപതി
ഏഴൈകള്‍ക്ക് സ്വന്തക്കാരന്‍
ആള്‍ക്കൂട്ടമേ,
ഞാന്‍ ഇതൊന്നുമല്ലാത്തതു കൊണ്ട്
നിങ്ങളെ തല്ലിക്കൊല്ലാതെ വിടുന്നു.
കണ്ണീര്‍ വിതക്കുന്ന ജീവിതത്തിന്റെ
കട്ടില്‍ മരമേ….
‘ഇവന്‍ നിന്നാലേ എതിരാകും ഊര്‘
ഞാന്‍
നിസ്സഹായതയുടെ പത്തുവിരലുകള്‍
അമ്മയ്ക്കു നേരെ വന്ന അനേകം കൈകളാല്‍
ചതച്ചുകളഞ്ഞ
പോക്കിരി
(പീക്കിരി)
സ്നേഹത്തിനു പകരം
ഘോരമായ അപമാനത്തിന്റെ കാട്ടുമരം കൊണ്ട്
നിങ്ങള്‍ കുത്തിമലര്‍ത്തിയിട്ട ചതുപ്പില്‍
എഴുനേല്‍ക്കനാവാതെ
ഞങ്ങളെ കിടത്തിയിട്ട്
നിങ്ങള്‍
എടുത്തു രസിക്കുന്ന
ഒരു ഫോട്ടോയിലും
ഞങ്ങള്‍ അലിഞ്ഞു തീരില്ല
ആത്മാഭിമാനമേ,
നിന്നെ ഭ്രൂണം എന്നുപമിക്കാനുളള
പഠിപ്പ് എനിക്കില്ല
നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍
തൊട്ടാവാടി
തെരുവില്‍
പകല്‍ നേരത്ത് വാടി
പലവട്ടം കാണേണ്ടി വന്നിട്ടുണ്ട്
അതിനെ
നിറം മങ്ങിയ പൂക്കളെ
ദുര്‍ബലമായ മുള്ളുകളെ
തൊടുമ്പോഴേക്കും തലകുനിക്കുന്ന
അതിന്റെ ഉടലിനെ
അവള്‍ ശ്രദ്ധിക്കുമായിരുന്നു
ക്ലാസിലൊരിക്കല്‍ കൂട്ടുകാരി
തൊട്ടാവാടിയെന്നു വിളിച്ചപ്പോള്‍
അവളുടെ കണ്ണുകളില്‍
വേരുകളോടെ ഭയം
പൊള്ളിനിന്നതല്ലേ
നിറം മങ്ങിയ പൂക്കള്‍
അവളുടെ പാവാടയിലായിരുന്നു
ദുര്‍ബലമായ മുളള്
തെരുവിലിടയ്ക്ക് കാണുന്ന
വീട്ടില്‍ വരാത്ത അച്ഛനായിരുന്നു
തൊടുമ്പോഴെല്ലാം വാടിവീഴുന്ന
ഒരു മുളളിനെ
ജീവിതമെന്നു വിളിക്കാന്‍
എന്നെപ്പോലെ
അവളും മടിച്ചിരിക്കുമോ?
പകല്‍ നേരത്ത് വാടി
പലവട്ടം കാണേണ്ടി വന്നിട്ടുണ്ട്
അതിനെ
നിറം മങ്ങിയ പൂക്കളെ
ദുര്‍ബലമായ മുള്ളുകളെ
തൊടുമ്പോഴേക്കും തലകുനിക്കുന്ന
അതിന്റെ ഉടലിനെ
അവള്‍ ശ്രദ്ധിക്കുമായിരുന്നു
ക്ലാസിലൊരിക്കല്‍ കൂട്ടുകാരി
തൊട്ടാവാടിയെന്നു വിളിച്ചപ്പോള്‍
അവളുടെ കണ്ണുകളില്‍
വേരുകളോടെ ഭയം
പൊള്ളിനിന്നതല്ലേ
നിറം മങ്ങിയ പൂക്കള്‍
അവളുടെ പാവാടയിലായിരുന്നു
ദുര്‍ബലമായ മുളള്
തെരുവിലിടയ്ക്ക് കാണുന്ന
വീട്ടില്‍ വരാത്ത അച്ഛനായിരുന്നു
തൊടുമ്പോഴെല്ലാം വാടിവീഴുന്ന
ഒരു മുളളിനെ
ജീവിതമെന്നു വിളിക്കാന്‍
എന്നെപ്പോലെ
അവളും മടിച്ചിരിക്കുമോ?
Tuesday, November 6, 2007
ചില വീട്ടുകാര്യങ്ങള്‍
രാവിലെ
ആളുകള്‍ വരാതായ
റേഷന്‍ കടയിലേക്ക് പോകാന്‍
അച്ചന്‍ കുളിച്ചൊരുങ്ങും.
അച്ചന്‍ കുളിച്ചൊരുങ്ങും.
തുറക്കാതെ പൊടിപിടിച്ച
നീളന്‍ കണക്കുപുസ്തകങ്ങളുടെ മണം
അപ്പോള്‍
ആകാശത്ത് നിവര്‍ന്നു നില്‍ക്കും.
കറുത്ത മണ്‍കട്ടകളേറെയുള്ള
ചോറ്റു പാത്രവുമായി
അനിയത്തി സ്കൂളിലേക്കു പോകും.
`ഒരു ദിവസം കൂടെ വരുമോ`
എന്നു നെഞ്ച് തുറക്കുന്ന
റേഷന്‍ കാര്‍ഡുകളില്‍
അവള്‍ ജീവിതം രേഖപ്പെടുത്തും.
പഞ്ച്സാര പോലെ അലിഞ്ഞു തീരുന്ന
വെള്ളത്തെ എടുക്കാന്‍
അച്ചുകൂടത്തില്‍ വാര്‍ത്ത കിണറുമായ്
അമ്മ അധിക ദൂരം നടക്കും.
ചായ്പു മുറിയിലെ കന്നാസില്‍
കത്താന്‍ കാത്തിരിക്കുന്ന
മണ്ണെണ്ണയെങ്കിലും തരണേ
ലോകം തീവെയിലത്ത്
കാണുന്നതിനെനിക്ക്....
Sunday, September 9, 2007
ദീപാവലി

നീയൊരു ദീപാവലിയായിരുന്നു.
ഈ പൂത്തിരിയില്‍ നക്ഷത്രങ്ങളായി
ഈ കുയില്‍പ്പടക്കത്തില്‍
വെടിയൊച്ചയായ്
ആകാശത്ത് നിറഞ്ഞുപെയ്ത
എല്ലാ നിറങ്ങളിലും
എനിക്കു വെളിച്ചമായിരുന്നു.
നിന്റെ ഓര്‍മ
ഏറുപടക്കം പോലെ
എന്നെ എടുക്കുന്നു.
പൊള്ളലോടെ ചിതറിയ
ചരലുകളൊന്നുപോലും
ജീവിതമേ നിന്നിലെത്തുന്നില്ലല്ലോ....
ഞരമ്പില്‍ മുളച്ച പ്രാണന്റെ
വൈകാശി നിലാവേ
നെഞ്ചില്‍ നിന്നും
പ്രണയത്തിന്റെ വെടിയുണ്ടകള്‍
നീ തന്നെ കൊത്തിയെടുക്കുമോ?
നീ ചുണ്ടിറക്കും മുമ്പ്
ഞാന്‍ പഴുത്തുപൂത്ത നഗരമാകും
ഞാന്‍ നിന്നില്‍
മറവിയുടെ ദീപാവലി കത്തിക്കാന്‍
ആകാശത്തോളം ചെന്ന്
ഭൂമിയിലേക്ക് വീഴുന്ന
വലിയ പടക്കങ്ങള്‍ മാത്രം
ഉണക്കിവെക്കുന്നു.
Thursday, August 16, 2007
കളിക്കളം

ഞാന്‍ വരുമ്പോള്‍
ഒരു ജെ.സി.ബി
മൈതാനത്തിലേക്ക് പോകുന്നു.
മറഡോണയുടെ പതാക
കളിക്കിടയില്‍ കീറിപ്പോയ പന്തിന്റെ
കറുപ്പു വെളുപ്പുകള്‍
വാശിയുടെ വെള്ളിച്ചില്ലു വിതറിയ
ഭ്രാന്തന്‍ രാജ്യമേ….
മാണ്ണുമാന്തുമ്പോള്‍
നിശ്ശബ്ദതയില്‍ മുങ്ങി
ഓടിപ്പോകണേ എന്ന്
അത് പറഞ്ഞുതന്നു.
അപ്പോള്‍
വരാന്‍ പോകുന്ന പാര്‍പ്പിടങ്ങള്‍ക്ക്
വാരിയിടേണ്ട നിറങ്ങള്‍
കരുത്തോടെ വളഞ്ഞു നില്‍ക്കേണ്ട
ഇരുമ്പു ഗെയിറ്റുകള്‍
എല്ലാം കണ്ണു നനയുയ്ക്കുന്നു.
നിശബ്ദ മൈതാനമേ,
ഒരു ജെ.സി.ബി മൂളിവരുമ്പോള്‍
നിന്നടരിലെന്നോ പഴകിയ
ഈ ചെറിയ മണ്തരിയെ
മാന്തിയെടുക്കണേ എന്ന്
കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുകയാണോ?
v
ഒരു ജെ.സി.ബി
മൈതാനത്തിലേക്ക് പോകുന്നു.
മറഡോണയുടെ പതാക
കളിക്കിടയില്‍ കീറിപ്പോയ പന്തിന്റെ
കറുപ്പു വെളുപ്പുകള്‍
വാശിയുടെ വെള്ളിച്ചില്ലു വിതറിയ
ഭ്രാന്തന്‍ രാജ്യമേ….
മാണ്ണുമാന്തുമ്പോള്‍
നിശ്ശബ്ദതയില്‍ മുങ്ങി
ഓടിപ്പോകണേ എന്ന്
അത് പറഞ്ഞുതന്നു.
അപ്പോള്‍
വരാന്‍ പോകുന്ന പാര്‍പ്പിടങ്ങള്‍ക്ക്
വാരിയിടേണ്ട നിറങ്ങള്‍
കരുത്തോടെ വളഞ്ഞു നില്‍ക്കേണ്ട
ഇരുമ്പു ഗെയിറ്റുകള്‍
എല്ലാം കണ്ണു നനയുയ്ക്കുന്നു.
നിശബ്ദ മൈതാനമേ,
ഒരു ജെ.സി.ബി മൂളിവരുമ്പോള്‍
നിന്നടരിലെന്നോ പഴകിയ
ഈ ചെറിയ മണ്തരിയെ
മാന്തിയെടുക്കണേ എന്ന്
കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുകയാണോ?
v
നമ്മള്‍ ഒരേ സമയം വെയില്‍ നനയുമ്പോള്‍

പ്രണയം അവസാനിക്കുന്നത്
മറവിയുടെ ജയില്‍മുറ്റങ്ങളിലാണ്
വെയില്‍ നനയുന്ന
അവസാനത്തെ കൈവീശലോടെ
ഞാന്‍ എന്റെയും
നീ നിന്റെയും തടവുമുറിയിലേക്ക്
എത്തിച്ചേരും.
ഓര്‍മകള്‍ക്കിടയിലെ
പുഴയലര്‍ച്ചയില്‍
രണ്ടു പച്ചമുതലകള്‍
തണുത്തുകൊണ്ടിരിക്കും.
പ്രത്യാശയുടെ ശീതംവിതുമ്പി
അപകടദിശയിലേക്കു പറന്ന
കപ്പല് പറവയുടെ മനസ്സുപോലെ
നീയെന്നെ തിരിച്ചറിയാതെ….
നോവിന്‍ മഞ്ഞുജലത്താല്‍
ദൂരെ ഒഴുക്കുക, വാക്കേ
പ്രണയത്തിന്‍ പച്ചിലക്കപ്പലിനെ
ആദ്യമെനിക്ക്
അഭയത്തിന്റെ
വ്ര്‍ര്‍ദ്ധ മരപ്പൊത്ത് തരിക.
വെടിയുണ്ടയെക്കാള്‍
ചെറുതായിപ്പോയ ഹൃദയത്തിലെ
മഷിയൊപ്പുകള്‍ മായ്ച്ച്
മറ്റൊരു ജീവിതം
നീ തന്നെ കണ്ടുപിടിക്കുമായിരിക്കും.
മറവിയുടെ ജയില്‍മുറ്റങ്ങളിലാണ്
വെയില്‍ നനയുന്ന
അവസാനത്തെ കൈവീശലോടെ
ഞാന്‍ എന്റെയും
നീ നിന്റെയും തടവുമുറിയിലേക്ക്
എത്തിച്ചേരും.
ഓര്‍മകള്‍ക്കിടയിലെ
പുഴയലര്‍ച്ചയില്‍
രണ്ടു പച്ചമുതലകള്‍
തണുത്തുകൊണ്ടിരിക്കും.
പ്രത്യാശയുടെ ശീതംവിതുമ്പി
അപകടദിശയിലേക്കു പറന്ന
കപ്പല് പറവയുടെ മനസ്സുപോലെ
നീയെന്നെ തിരിച്ചറിയാതെ….
നോവിന്‍ മഞ്ഞുജലത്താല്‍
ദൂരെ ഒഴുക്കുക, വാക്കേ
പ്രണയത്തിന്‍ പച്ചിലക്കപ്പലിനെ
ആദ്യമെനിക്ക്
അഭയത്തിന്റെ
വ്ര്‍ര്‍ദ്ധ മരപ്പൊത്ത് തരിക.
വെടിയുണ്ടയെക്കാള്‍
ചെറുതായിപ്പോയ ഹൃദയത്തിലെ
മഷിയൊപ്പുകള്‍ മായ്ച്ച്
മറ്റൊരു ജീവിതം
നീ തന്നെ കണ്ടുപിടിക്കുമായിരിക്കും.
Subscribe to:
Posts (Atom)
