ഒരു നാള്‍
ഞാനും ഒരു പൂച്ചക്കുട്ടിയെ
പ്രണയിക്കാന്‍ തുടങ്ങി.
ഒ.വി. വിജയന്റെ പൂച്ചയെപ്പോലെ
അവള്‍ എന്റെ എഴുത്തുമേശക്കരികില്‍
ഇരിക്കാറില്ല.
പകരം
എന്റെ ഹൃദയത്തിലൊരു ഇരിപ്പിടം
ഞനവള്‍ക്കു പകുത്തുനല്‍കി
ഒരിക്കല്‍
കെമിസ്ട്രി ലാബില്‍ വെച്ച്
അവളെനിക്ക് പ്രണയത്തോടെ സമ്മാനിച്ചത്
ഒരു നീല ലിറ്റ്മസ് തുണ്ട്.
ഒരിക്കല്‍ സുവോളജി ലാബില്‍
ഡിസക്ഷന്‍ ടേബിളിലെ
തവളയുടെ ഹ്രിദയമിടിപ്പ് കണ്ട്
അവള്‍ ബോധരഹിതയായി.
പലപ്പോഴും നിരാശയോടെ
എന്റെ കാല്‍ക്കീഴില്‍ കുറുകി കുറുകി
അവള്‍ തന്റെ ദാര്‍ശനിക വ്യഥ എന്നെ അറിയിക്കുമായിരുന്നു.
ഒരുനാള്‍ റെക്കാര്‍ഡ് ബുക്കില്‍
മരണക്കുറിപ്പെഴുതി വെച്ച്
നൂറ്റിപ്പതിനാലാം ലെവല്‍ ക്രോസ്സില്‍
അവള്‍ ഉറങ്ങിത്തുടങ്ങി.
ഞാനിപ്പോള്‍
തെരുവുതോറും അലയുന്ന
ഭ്രാന്തന്‍ പൂച്ച.
ഒരു നാള്‍ …ഒരു നാള്‍
എന്നു തുടങ്ങുന്ന കതയുമായി
ഞാനും
എന്റെ പൂച്ചക്കുട്ടിയുടെ
ഓര്‍മകളും.
ഞാനും ഒരു പൂച്ചക്കുട്ടിയെ
പ്രണയിക്കാന്‍ തുടങ്ങി.
ഒ.വി. വിജയന്റെ പൂച്ചയെപ്പോലെ
അവള്‍ എന്റെ എഴുത്തുമേശക്കരികില്‍
ഇരിക്കാറില്ല.
പകരം
എന്റെ ഹൃദയത്തിലൊരു ഇരിപ്പിടം
ഞനവള്‍ക്കു പകുത്തുനല്‍കി
ഒരിക്കല്‍
കെമിസ്ട്രി ലാബില്‍ വെച്ച്
അവളെനിക്ക് പ്രണയത്തോടെ സമ്മാനിച്ചത്
ഒരു നീല ലിറ്റ്മസ് തുണ്ട്.
ഒരിക്കല്‍ സുവോളജി ലാബില്‍
ഡിസക്ഷന്‍ ടേബിളിലെ
തവളയുടെ ഹ്രിദയമിടിപ്പ് കണ്ട്
അവള്‍ ബോധരഹിതയായി.
പലപ്പോഴും നിരാശയോടെ
എന്റെ കാല്‍ക്കീഴില്‍ കുറുകി കുറുകി
അവള്‍ തന്റെ ദാര്‍ശനിക വ്യഥ എന്നെ അറിയിക്കുമായിരുന്നു.
ഒരുനാള്‍ റെക്കാര്‍ഡ് ബുക്കില്‍
മരണക്കുറിപ്പെഴുതി വെച്ച്
നൂറ്റിപ്പതിനാലാം ലെവല്‍ ക്രോസ്സില്‍
അവള്‍ ഉറങ്ങിത്തുടങ്ങി.
ഞാനിപ്പോള്‍
തെരുവുതോറും അലയുന്ന
ഭ്രാന്തന്‍ പൂച്ച.
ഒരു നാള്‍ …ഒരു നാള്‍
എന്നു തുടങ്ങുന്ന കതയുമായി
ഞാനും
എന്റെ പൂച്ചക്കുട്ടിയുടെ
ഓര്‍മകളും.
3 comments:
നല്ല കവിതകള്‍ ..ചിത്രങ്ങളും .. ഇതെന്തെ ആരും കാണാതെ പോവുന്നെ..
ഇതും വല്ലാതെ അടുപ്പം തോന്നിക്കുന്ന വരികള്‍. ഇട്ടിമാളു ചോദിച്ചത് സത്യം,എവിടെയായിരുന്നു മനോജ്,നീ
super both poems and lay out...
i think u don't know me.. ranju payyanur college parayarune..
now am studying for journalism in mg uni
we can meet .........
Post a Comment