
പക്ഷികളുടെ ചാര്‍ട്ട്
സ്കൂളിലേക്ക് കൊണ്ടുപോയ
സന്തോഷത്തിലായിരുന്നു.
അവള്‍
സ്കൂളില്‍ മരങ്ങളേ ഇല്ലായിരുന്നു
പക്ഷികളും...
ഇല്ലാത്ത മരങ്ങളെ അകലെനിന്നു നോക്കി
മരങ്ങളുള്ള വീടിനരികില്‍
ഇന്റര്‍ ബെല്ലിന് പോയി
നെല്ലിമരത്തിനരികില്‍
കണ് മിഴിച്ച്
ഒരു വെളുത്ത പൂച്ച.
വീട്ടുകാരനോട്
വെള്ളം ചോദിച്ചു.
‘നെല്ലിക്ക വേണോ?’
വായില്‍ പരന്ന
വെള്ളമായിരുന്നു
മറുപടി.
അയാള്‍ കൈപിടിച്ചപ്പോള്‍
അവള്‍ കരയാതെ നിര്‍ത്തിയ
വിങ്ങലായിരുന്നു എങ്ങും...
ചാക്കു കട്ടിലില്‍ ശ്വാസമില്ലാതെ
കിടന്നപ്പോള്‍
അവള്‍ക്ക് ചിറകു വന്നു.
സ്കൂളിലേക്ക് പറന്നു
പേടിച്ച് പോളന്‍ പൊങ്ങാതിരിക്കാന്‍
കാവിലേക്ക് നേര്‍ച്ചയിടണം
ദുഷ്ടന്‍ കയ്യില്‍ വെച്ചുതന്ന
ഈ പത്തുരൂപ...
16 comments:
Karakalakamalakam(Ullankaiyille nellikka)
koLLam
ഉള്ളു പൊള്ളിക്കുന്ന കവിത
പിടി കിട്ടിയില്ല. ഒന്നൂടി വായിചു നോക്കട്ടെ
നന്നായിട്ടുണ്ട്.......
നന്‍മകള്‍ നേരുന്നു......
സസ്നേഹം,
മുല്ലപ്പുവ്..!!
:)
സഖാവേ....പണ്ട് വടകരയില് ക്യാമ്പില്....ഓ൪മ്മയുണ്ടോ എന്നെ,,,,
സമകലികസാമൂഹിക പ്രശ്നങ്ങള്‍ എങ്ങനെ കവിതയക്കാം എന്നതിനൊരു ഉദാഹരണം.
ഹൊ
എന്തൊരു കവിത
മനോജ് അസ്സലായി
ഉള്ളം കൈയിലെ നെല്ലിക്ക വേദനിപ്പിക്കുന്നു എന്നു ഓര്‍ക്കൂട്ടിലെഴുതിയ നിര്‍മല ചേച്ചിക്കും...മൊബൈലിലേക്ക് വിളിച്ചവര്‍ക്കും, എല്ലാവര്‍ക്കും നന്ദി...
ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത് ഇഥൊക്കെ തന്നെ അല്ലേ മാഷേ?
കവിത നന്നായി.
നന്നായിട്ടുണ്ട്???
ചവച്ചു തുപ്പുന്ന നെല്ലിക്കകളിങ്ങനെ....
ആത്മാവിന് പോലും പറന്നകലാന്‍ കഴിയാതെ
കൂച്ചു വിലങ്ങിട്ട്..........,
കൊണ്ടാടപ്പെട്ട്.............,
കൊട്ടിഘോഷിക്കപ്പെട്ട്.............
ഉള്ളു പൊള്ളിക്കുന്ന കവിത എന്ന് മഹി എഴുതിയത് ഞാനും ആവര്‍ത്തിക്കട്ടെ,
നല്ലത് നന്ദി.
ഓ. ടോ. : ഒരുമെയിലയക്കുമോ
ariesnostalgic@gmail.com
Well well well......
വെള്ളം ചോദിച്ചു.
‘നെല്ലിക്ക വേണോ?’
വായില്‍ പരന്ന
വെള്ളമായിരുന്നു
മറുപടി.
അയാള്‍ കൈപിടിച്ചപ്പോള്‍
അവള്‍ കരയാതെ നിര്‍ത്തിയ
വിങ്ങലായിരുന്നു എങ്ങും...
കവിത നന്നായി...
വെള്ളം ചോദിച്ചു.
‘നെല്ലിക്ക വേണോ?’
വായില്‍ പരന്ന
വെള്ളമായിരുന്നു
മറുപടി............നന്നായിരിക്കുന്നു
Post a Comment