Friday, July 20, 2007

കലാപകാലത്തെ വെയില്‍

കലാപകാലത്തെ വെയില്‍
ഫയറിംഗ് സ്കാഡിനു മുമ്പില്‍
മുട്ടുകുത്തി നില്‍ക്കേണ്ട
അപരിചിതമായ ഭൂപ്രദേശത്തിന്റെ
മഴ വിരിയ്ക്കും.

കൂട്ടക്കൊലയുടെ താപം കുടഞ്ഞ
ഗോതമ്പുതണ്ടുകളെ വിസ്മയിച്ച്
വീടുകളില്‍ നിന്ന്
വീടുകളിലേക്കു പോകും.
മാറിടം കീറിയ പെണ്‍കുട്ടികളുടെ
ചോരയുണങ്ങാത്ത തലമുടിയിലൂടെ
വേദനയോടെ പറന്നുപാറും.

ചെവി തീക്കൊളുത്തിയ കരച്ചിലിലേക്ക്
നിവര്‍ത്തിവെയ്ക്കും.
കൂര്‍പ്പിച്ച അതിന്റെ കണ്ണുകളില്‍
ഇരുട്ട് പൊടിക്കൂനകളായ് വീശുംവരെ

ഉറുമ്പരിച്ച റൊട്ടിക്കുളള വരിയിലെ
ഏകാന്തത വിഴുങ്ങുന്നവരിലെ
തീയണയാത്ത ഓര്‍മയെ
ആകാശത്തോളം ഊതിക്കത്തിക്കും.

7 comments:

കണ്ണൂരാന്‍ - KANNURAN said...

കത്തുന്ന വെയില്‍ ചൂട് കവിതയിലൂടെ അനുഭവവേദ്യമാകുന്നു..

ഏറുമാടം മാസിക said...

kavitha ingane ezhuthanam.

അനിലൻ said...

നല്ല കവിത മനോജ്

എവിടെ പുസ്തകം????

Sapna Anu B.George said...

ചൂട്, നല്ല ചൂട് നല്ല കവിത

Jayesh/ജയേഷ് said...

oru theeppori kavithayil undu...ellaam vayichittilla...pathukke varaam..:)

അനൂപ് അമ്പലപ്പുഴ said...

കലാപകാലത്തെ വെയിലിന്റെ ചൂട് ഒരു അല്പമെങ്കിലും കുറക്കാന്‍ സമാധാനത്തിന്റെ എത്ര കര്‍ക്കിടക മഴക്കാവും?

Pramod.KM said...

കവിതകളെല്ലാം വായിച്ചു.
കരച്ചിലുകളുടെ പകറ്ത്തിവെപ്പുകളായതിനാലോ എന്തോ വരികളെല്ലാം മനസ്സില്‍ തട്ടുന്നു.