Saturday, July 14, 2007

പകല്‍ ഇരുട്ടുകൊണ്ട് കൈയൊപ്പിടുന്നു


കലാപത്തില്‍ മക്കള്‍ മരിച്ചുപോയ
ഒരമ്മയുടെ പകല്‍
എങ്ങനെയായിരിക്കും?

മകന്റെ വെട്ടിമാറ്റപ്പെട്ട കൈകള്‍
വെയിലിറ്റുവീഴുന്ന കൊടുങ്കാറ്റായി
കണ്ണീരൊപ്പണേ എന്ന്
പ്രാര്‍ത്ഥിക്കുമായിരിക്കും.

ആകാശത്തിന്റെ മുഴിഞ്ഞ മുഖത്ത്
പായയില്‍ പൊതിഞ്ഞ ശവം പോലെ
വിറങ്ങലിച്ച്
മേഘള്‍ തുള്ളിമായും.

ചേറുന്നതിനിടയില്‍
നനഞ്ഞുപോയ ധാന്യയ്ങ്ങളിലേക്ക്
സ്വപ്നത്തിന്റെ ഇരുട്ടക്ഷരങ്ങള്‍
ചതഞ്ഞുപറ്റുമായിരിക്കും.

അടുപ്പില്‍
ചകിരികൂട്ടി പുകയ്കുമ്പോള്‍
കത്തുന്ന നഗരത്തിനകത്ത്
ഓടിത്തളര്‍ന്നു വീണ
മകനെയോ‍ര്‍ത്ത് കിതച്ചുപോകും.

കൊല്ലാന്‍ വരാത്ത വെടിയുണ്ടയെ കാത്ത്
എല്ലാ പകലുകളേയും രാത്രിയിലേക്ക്
കമിഴ്ത്തിവെയ്ക്കുമായിരിക്കും.

1 comment:

കെ.പി റഷീദ് said...

ആ അമ്മയെ,ആ ചോരയെ,ആ മണത്തെ
എനിക്കറിയാം.
അടുത്ത കാലത്തൊന്നും
വരികള്‍ ഇങ്ങനെ പൊള്ളിച്ചിട്ടില്ല