Saturday, July 14, 2007

ജീപ്പ്



പണിയില്ലാത്ത ദിവസം
വഴിയോരത്ത്
ജീപ്പ് കഴുകാന്‍ പോയി

നെഞ്ചിനുതാഴെ ചതഞ്ഞരഞ്ഞുപോയ
പെണ്‍കുട്ടിയുടെ ഓര്‍മ
അതിന്റെ ഇനാമലില്‍ നിന്ന്
തുടച്ചുമാറ്റാനാവാതെ കുഴങ്ങി
അവളുടെ അവസാനത്തെ മൂത്രത്തുള്ളിയായ്
മഴ….

കാപ്പിക്കാടുകളുള്ള ഒരു കുന്നോരത്തൂടെ
കടന്നുപോകുമ്പോള്‍
മുള്‍വേലികളുള്ള ഒരു ചെറിയ വീട്
ജീപ്പിലിരുന്ന്
അവളും കണ്ടിട്ടുണ്ടാകും.

പണിതീരാത്ത കിണറിലേക്ക്
ടോര്‍ച്ചടിക്കുന്ന വെയിലിനെ
അതിനെ കടന്നുകൊണ്ടേയിരിക്കുന്ന
രാത്രികളെ

വിശക്കുമ്പോള്‍
കൂടപ്പിറപ്പിനെ
അമ്മ എടുത്തെറിഞ്ഞ
ആ കിണറിനെ
നിങ്ങളിലാരെങ്കിലും
ഈ ജീപ്പിലിരുന്ന് കണ്ടിട്ടുണ്ടോ?

5 comments:

വിഷ്ണു പ്രസാദ് said...

കുറേ മുറിവുകളിലേക്ക് ഒരേ ജീപ്പിലുള്ള ഈ സഞ്ചാരത്തിന് പുതുമയുണ്ട്.

സാല്‍ജോҐsaljo said...

:)

കെ.പി റഷീദ് said...

എന്തൊരു മൂര്‍ച്ചയാ ചങ്ങാതീ ഈ വരികള്‍ക്ക്‌.
ഉള്ളിലൂടെ പൊടുന്നനെ പാഞ്ഞുപോയി
എന്തൊക്കെയോ.

ഏറുമാടം മാസിക said...

ജീപ്പ് പുതു കവിതയുടെ വഴി അടയാളപ്പെടുത്തുന്നു.

വാണി said...

നെഞ്ചിലേക്ക് തുളച്ചുകയറുന്ന വരികള്‍...